സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാന ചാപ്പലിൻറെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

breaking
ഹൂസ്റ്റൺ :- മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് പണിയുന്നതിന് തീരുമാനിച്ച ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ശനിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത നടത്തി.  ഭദ്രാസനത്തിൻറെ വിവിധ ഇടവകകളിൽ നിന്നും പുരോഹിതന്മാരും, ഭക്ത ജനങ്ങളും അടങ്ങുന്ന വലിയ ജനാവലി ചടങ്ങിൽ സംബന്ധിച്ചു.
 
സഭാ മാനേജിങ് കമ്മിറ്റി മെമ്പർ റെവ.ഫാ. രാജു ഡാനിയേൽ, കൗൺസിൽ മെമ്പറന്മാരായ ചാർളി വർഗ്ഗീസ്സ് പടനിലം, എൽസൺ സാമുവേൽ , ജോർജ്ജ്‌ ഗീവർഗ്ഗീസ്, അരമന മാനേജർ ഫാ. വർഗ്ഗീസ് തോമസ്സ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്തതും, ഈ സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതുമായ എല്ലാവരെയും അഭി. മാർ യൂസേബിയോസ് മെത്രപ്പോലീത്ത അഭിനന്ദിയ്‌ച്ചു ആശീർവദിച്ചനുഗ്രഹിച്ചു. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്തും നൽകി.
 
വാർത്ത: ചാർളി വർഗ്ഗീസ്സ് .