കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി

dsc_6937

 മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്മയായ “കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ” (കെ. സി. ഇ. സി.) ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി. ബുധനാഴ്ച്ച രാവിലെ സെന്റ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടന്ന സ്വീകരണ യോഗത്തിന്‌ കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ഫാദര്‍ ടിനോ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു ബേബി സ്വഗതം പറഞ്ഞു. റവ. സാം മാത്യു, റവ. തോമസ് മാത്യു, റവ ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ ജോര്‍ജ്ജ് യോഹന്നാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഭിവന്ദ്യ തിരുമേനിയ്ക്ക് കെ. സി. ഇ. സി.യുടെ പേരിലുള്ള മൊമെന്റൊ നല്‍കി ആദരിച്ചു. ട്രഷറാര്‍ ജോണ്‍സന്‍ റ്റി. തോമസ് ഏവര്‍ക്കും നന്ദിയും പറഞ്ഞു.