ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയാണ് ആദ്യാക്ഷരം എഴുതിക്കുന്നത്. ഒക്ടോബര്‍ 11 ന് രാവിലെ 6:30 ന് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന്‍ 7:30 മുതല്‍ ആയിരിക്കും എഴുത്തിനിരുത്ത് നടക്കുന്നത് എന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.