ശ്രുതി മേഖലാ സമ്മേളനങ്ങള്‍

ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തില്‍ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 29-ന് നടത്തുന്ന ഗായകസംഘ സംഗമത്തിന്‍റെ (സ്മര്‍ ശുബഹോ-16) ഭാഗമായുള്ള മേഖലാ സമ്മേളനങ്ങള്‍ താഴെ പറയുന്ന തീയതികളില്‍ നടത്തപ്പെടുന്നു.
തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍, കൊല്ലം, അടൂര്‍ കടന്പനാട് ഭദ്രാസനങ്ങളില്‍ നിന്നുള്ള ഇടവക-പ്രൈവറ്റ് ഗായകസംഘാംഗങ്ങള്‍ക്കായുള്ള സമ്മേളനം
ഒക്ടോബര്‍ 12 ബുധന്നാഴ്ച – കൊട്ടാരക്കര കോട്ടപ്പുറം സെമിനാരിയില്‍ വച്ച് രാവിലെ 10 മുതല്‍ നടത്തുന്നു.
തുന്പമണ്‍, മാവേലിക്കര, ചെങ്ങന്നൂര്‍, നിലയ്ക്കല്‍, നിരണം ഭദ്രാസനങ്ങളിലെ ഇടവക-പ്രൈവറ്റ് ഗായകസംഘാംഗങ്ങള്‍ക്കായുള്ള സമ്മേളനം
ഒക്ടോബര്‍ 12 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ വച്ച് നടത്തുന്നു.
കോട്ടയം, കോട്ടയം സെന്‍ട്രല്‍. ഇടുക്കി, കണ്ടനാട് ഈസ്റ്റ്, വെസ്റ്റ്. അങ്കമാലി, കൊച്ചി തുടങ്ങി വടക്കന്‍ ഭദ്രാസനങ്ങളിലെ ഇടവക-പ്രൈവറ്റ് ഗായകസംഘാംഗങ്ങള്‍ക്കായുള്ള സമ്മേളനം
ഒക്ടോബര്‍ 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ 3 മണി മുതല്‍ ശ്രുതിയുടെ ഓഫീസില്‍ വച്ച് നടത്തുന്നു.
ഭദ്രാസന കോ-ഓര്‍ഡിനേറ്റര്‍മാരും, ശ്രുതി ഡയറക്ടര്‍ ഫാ. എം. പി. ജോര്‍ജ്ജും, സ്മര്‍ ശുബഹോ-16-ന്‍റെ പ്രവര്‍ത്തകരും മീറ്റിംഗുകളില്‍ സംബന്ധിക്കുന്നതാണ്.
എല്ലാ ഗായക സംഘാംഗങ്ങളും അതാത് മേഖലാ സമ്മേളനങ്ങളില്‍ സംബന്ധിച്ച് ഒക്ടോബര്‍ 29-ലെ ഗായകസംഘ സംഗമം വിജയിപ്പിക്കണമെന്ന് ശ്രുതി ഡയറക്ടര്‍ എം. പി. ജോര്‍ജ്ജച്ചന്‍ അറിയിക്കുന്നു.