അയ്യൻകൊല്ലി പള്ളിയുടെ പുനർ നിർമ്മാണം ദുബൈ ഇടവകയുടെ ചുമതലയിൽ നടത്തി കൊടുക്കുന്നു

photo-2

ദുബായ്: സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ  സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ  പൂർണ്ണ ചുമതലയിൽ നടത്തി കൊടുക്കുന്നു. ആയതിൻറ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ  ചിലവുകൾക്കുള്ള  ആദ്യ ഗഡു  മലങ്കരസഭയുടെ  പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായ്ക്ക് കൈമാറി.