ഗതകാല തരളസ്മൃതിയുണർത്തി പൊന്നോണം സമാപിച്ചു

14468539_1091873664195443_3832118671056889298_o vallamm

കുവൈറ്റ് : കുവൈറ്റ് സെന്റ്  സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഓണാഘോഷമായ ” പൊന്നോണം 2016 ” സമാപിച്ചു . അബ്ബാസിയ  അൽഫോൻസാ ഹാളിൽ നടന്ന  ഉദ്‌ഘാടന സമ്മേളനത്തിൽ ഇടവക വികാരി ഫാ. സഞ്ജു  ജോൺ അധ്യക്ഷത വഹിച്ചു . സ്നേഹവും കരുതലും വിശ്വസ്തതയും കാത്തു സൂക്ഷിച്ച മഹാബലിയിൽ നിന്ന് മൂല്യങ്ങൾ ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു . ഇടവക ട്രസ്റ്റി വി .വൈ . തോമസ് സ്വാഗതവും സെക്രട്ടറി ജിനു തോമസ് കൃതജ്ഞതയും  രേഖപ്പെടുത്തി .
            സെന്റ് ജോർജ് യൂണിവേഴ്സൽ റീഷ് ചർച് വികാരി ഫാ. എബി പോൾ  സമ്മേളനം ഉദ്‌ഘാടനം ചെയ്തു . പ്രവാസത്തിന്റെ തിരക്കിനിടയിൽ ഓണാഘോഷങ്ങൾ മാനസികമായി നാട്ടിലേക്കുള്ള മടക്കയാത്രയാണ് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു . ഫാ. സ്റ്റാൻലി  ഡേവിഡ് ജെയിംസ് ഓണസന്ദേശം നൽകി .
         തുടർന്ന് ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി . പരമ്പരാഗതമായ രീതിയിൽ മാവേലി എഴുന്നെള്ളിപ്പ് , പുലികളി , നാടൻപാട്ട് , ഓണക്കവിതകൾ  , ചലച്ചിത്രഗാനങ്ങൾ , നൃത്തനൃത്യങ്ങൾ  എന്നിവ അരങ്ങേറി. മർത്തമറിയം വനിതാ സമാജത്തിന്റെ  നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന വള്ളംകളിയും കലാപരിപാടികളിൽ ശ്രെദ്ധേയമായി .
                 പ്രവാസി ഗായകൻ ബിനോയ് ജോണിയുടെ നേതൃത്വത്തിൽ  ഗാനമേളയും തുടർന്ന്   ഓണസദ്യയും അരങ്ങേറി .