അഹമ്മദി സെന്റ് തോമസ് പള്ളി ഒസിവൈഎം ഓണാഘോഷം

 

കുവൈത്ത് സിറ്റി: അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്‌സ് പഴയപള്ളിയിലെ സെന്റ് തോമസ് ക്രിസ്‌ത്യൻ യൂത്ത് മൂവ്‌മെന്റ് (ഒസിവൈഎം) ഓണാഘോഷം ഫാ. സഞ്‌ജു ജോൺ ഉദ്‌ഘാടനം ചെയ്‌തു. ഫാ. ലിജു പി.ജോസ് അധ്യക്ഷത വഹിച്ചു. ഫാ. രാജു തോമസ്, ഫാ. ഷാജി പി.ജോഷ്വ, ഫാ. ജേക്കബ് ജോൺ കല്ലട, ബെന്നി വർഗീസ്, അനു പടത്തറ, വിനോദ് ഇ.വർഗീസ്, ദീപു മാത്യു, ഷെറിൻ എം.ദാനിയേൽ, ഷിജിയ സൈമൺ എന്നിവർ പ്രസംഗിച്ചു. യുവദർശനം ത്രൈമാസികയുടെ ഓണം വിശേഷാൽ പതിപ്പ് ബോബൻ ജോണിൽ നിന്ന് ഏറ്റുവാങ്ങി ഫാ. രാജു തോമസ് പ്രകാശനം ചെയ്‌തു. കലാപരിപാടികളും അരങ്ങേറി.