സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 14 ന്‌

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 14 ന്‌ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് നടത്തപ്പെടുന്നു. 14 വെള്ളിയാഴ്ച്ച രാവിലെ കത്തീഡ്രലില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ 10 മണി മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ വെച്ച് രുചികരമായ വിവിധ തരം ആഹാരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഫുഡ് സ്റ്റാളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലേ ആസ്വദിക്കത്തക്കവിധത്തിലുള്ള കളികളും, മനോഹരങ്ങളായ ഗാനങ്ങള്‍ ചേര്‍ത്ത് കൊണ്ട് ഗാനമേളയും തുടര്‍ന്ന്‍ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ ഉച്ച്യ്ക്ക് 1 മണിക്ക് വടം വലി മത്സരവും നടക്കും. വൈകിട്ട് 4 മണി മുതല്‍ ആദ്യഫല ലേലം ആരംഭിക്കും വിവിധയിനം കലാപരിപാടികളും നാടകവും ഈ വേദിയില്‍ അരങ്ങേറും.

 ആദ്യഫലപ്പെരുന്നാളിന്റെ കൂപ്പണിന്റെ ഉദ്ഘാടനം ജൂണ്‍ 10-ആം തീയതി കത്തീഡ്രലില്‍ വച്ച് മുതിര്‍ന്ന അംഗം ശ്രി. പി.വി. പോളിന്‌ നല്‍കിയും, ലേലം ചെയ്യുവാനുള്ള ആദ്യ ഇനം ഇടവകയുടെ ആദ്യകാല അംഗം ശ്രീ. സി. പി. വര്‍ഗ്ഗീസിന്റെ കൈയ്യില്‍ നിന്ന്‍ സ്വീകരിക്കുകയും ചെയ്ത്കൊണ്ട് ഇടവക വികാരിമാര്‍ ഉദ്ഘാടനം ചെയ്യ്‌തു. ഒരു വലിയ കമ്മറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നു. കമ്മറ്റിയുടെ  ജനറല്‍ കണ്‍വ്വീനറായി ലെനി പി. മാത്യുവും (39300253) ജോയന്റ് ജനറല്‍ കണ്വ്വീനറുമാരായി എബി കുരുവിളയും(39912949) ബിനു മണ്ണിലും (39125742) സെക്രട്ടറിയായി അനു റ്റി. കോശിയും (39097099) സേവനം അനുഷ്ടിക്കുന്നതായി കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ട്ടികള്‍ കളക്ഷന്‍ കണ്വ്വീനറുമാരായ ബിനു ഏം. ഈപ്പന്‍ (39436405), വിനു പൗലോസ് (39566257), സുനില്‍ ജോണ്‍ (33332576), ബെഡ്ഷീറ്റ് കണ്വ്വീനര്‍ ബോണി മുളപ്പാം പള്ളില്‍ (39882829) കൂപ്പണ്‍ കണ്വ്വീനര്‍ ജോണ്‍ രാജു (39057365)എന്നിവരുമായി ബന്ധപ്പെടുക
hf-16
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്ന ആദ്യഫലപ്പെരുന്നാളില്‍ ലേലം ചെയ്യുവാനുള്ള ആദ്യ ഇനം ഇടവകയുടെ ആദ്യകാല അംഗം ശ്രീ. സി. പി. വര്‍ഗ്ഗീസിന്റെ കൈയ്യില്‍ നിന്ന്‍ സ്വീകരിച്ച്കൊണ്ട് ഇടവക വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്യുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ എബി ഫിലിപ്പ്, കത്തീഡ്രലിന്റെയും ആദ്യഫലപ്പെരുന്നാളിന്റെയും ഭാരവാഹികള്‍ എന്നിവര്‍ സമീപം