കുസൃതി കൂട്ടം  2016 

Kusrithi-kootamkusruthikkottam

അബു ദാബി  : അബു ദാബി സെൻറ്  ജോർജ്ജ്  ഓർത്തഡോക്സ്‌  കത്തീട്രൽ  യുവ ജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽകലാ ക്ലാസ്  ‘കുസൃതി കൂട്ടം  2016 ‘ , ആഗസ്റ്റ്  26 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു . ‘എൻ്റെ  നാട്  നന്മകളാൽ സമൃദ്ധം’ എന്നതാണ്‌  ചിന്താ  വിഷയം .  നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന  നാട്ടു  അറിവുകളും  ആചാരങ്ങളും  ആധുനിക  തല മുറയ്ക്ക്  മനസ്സിലാക്കുക എന്നതാണ്  ഉദ്ദേശ്യം .
നാടൻ പാട്ടുകൾ , നാട്ടു വസ്തുക്കളുടെ പ്രദർശനം , നാടൻ കളികൾ , ക്ലാസുകൾ  തുടങ്ങിയവ ഇതോടു  അനുബന്ദിച്ചു  ക്രമീകരിച്ചിട്ടുണ്ട്