അംബ യൗസേഫ് മെത്രാപ്പോലീത്ത ആലഞ്ചേരി പള്ളി സന്ദർശിച്ചു

IMG-20160820-WA0026 IMG-20160820-WA0007

കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സഭയുടെ സതേൺ അമേരിക്ക അധിപൻ  അഭി. അംബ യൗസേഫും മെത്രാപ്പോലീത്തയും കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സംഘവും ആലഞ്ചേരി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ്‌ തീർഥാടന പള്ളി സന്ദർശിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15-നു നടത്തിയ ആദ്ധ്യാത്മിക സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഭി. അംബ യൗസേഫ് മെത്രാപ്പോലീത്ത. തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു.
അഭി. അംബ യൗസേഫിനോപ്പം 30 അംഗ കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സംഘമാണ് മലങ്കര സന്ദർശിക്കുന്നത്. ആരാധനാരീതികളും, വിശ്വാസവും, ഭരണക്രമീകരണവും പഠിക്കുന്നതിനായി വിവിധ ഓര്‍ത്തഡോക്സ്‌ സഭകൾ സന്ദർശിക്കുന്ന സംഘം ഈ പ്രാവിശ്യം മലങ്കര ഓര്‍ത്തഡോക്സ്‌ സഭ തിരഞ്ഞെടുക്കുകയായിരുന്നു.
തെക്കൻ കേരത്തിലെ പുണ്യ പ്രഖ്യപിത തീർഥാടന ദേവാലയമായ ആലഞ്ചേരി പള്ളി സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ അഭി. അംബ യൗസേഫിനെയും സംഘത്തെയും പള്ളി വികാരി റവ.ഫാ. മാത്യു തോമസിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.