ഗ്രിഗോറിയൻ ആപ്പ് ഉദ്ഘാടനം ചെയ്തു

gregorian_ap

മലങ്കര ഓർത്തഡോൿസ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രിഗോറിയന്‍ ടീവിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഗ്രിഗോറിയന്‍ ആപ്പിന്‍റെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഗ്രിഗോറിയൻ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും തത്സമയ സംപ്രേക്ഷണവും, ഗ്രിഗോറിയൻ റേഡിയോയും ഇനി മുതൽ ഗ്രിഗോറിയൻ ആപ്പിലൂടെ ഇനി മൊബൈലിലും ലഭ്യമാവും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അഭി.ഡോ.മാത്യൂസ് മാര് സേവേറിയോസ് തിരുമേനി, അഭി. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് തിരുമേനി, പരുമല സെമിനാരി മാനേജര്‍ റവ.ഫാ. എം.സി. കുര്യാക്കോസ് തുടങ്ങിയവര് സംബന്ധിച്ചു.