കുട്ടികളില്‍ സഹനശക്തിയും ക്ഷമാ ശീലവും സഹിഷ്ണതാ മനോഭാവവും വളര്‍ത്താന്‍ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
പൗരസ്ത്യ ഒാര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസ്സിയേഷന്‍ വാര്‍ഷീക പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. ഭൗതീക നേട്ടങ്ങള്‍ മാത്രം ലാക്കാക്കിയുള്ള വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍ അപര്യാപ്തമാണെന്നും ആത്മീയ പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടായതു കൊണ്ട് മാത്രമായില്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നിര്‍ദ്ധന രോഗികളെ സഹായിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രസ്ഥാനം പ്രസിഡന്‍റ് ഡോ. യാക്കോബ് മാര്‍ എെറേനിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ലിസി ചെറിയാന്‍റെ വേദവായനയോടെ യോഗം ആരംഭിച്ചു. മുന്‍ ഡയറക്ടര്‍ ജനറല്‍ കണിയാംപറന്പില്‍ കുര്യന്‍ കോറെപ്പിസ്ക്കോപ്പായുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്സിയോസ് മാര്‍ യൗസേബിയോസ്, സണ്‍ഡേസ്കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. റെജി മാത്യു, അഭിഷേക് തോമസ്, ജോയല്‍ ഏബ്രഹാം ജോ. എെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ ദിന സംഭാവന പാന്പാടി ദയറാ മാനേജര്‍ ഫാ. മാത്യു. കെ. ജോണ്‍ ഏറ്റുവാങ്ങി. നിമ്മി കുര്യന്‍, നേഹാ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ ഗാനാലാപനം നടത്തി.