OSSAE ഡിജിറ്റൽ ക്ലാസ്സുകളും വീഡിയോകളും

OSSAE അറിയിപ്പു്

ബഹു. വൈദീകർ/ഡയറക്ടേഴ്സ്/ഇൻസ്പെക്ട്രന്മാർ/സെക്രട്ടറിമാർ/അധ്യാപകർ,

OSSAE ഡിജിറ്റൽ ക്ലാസ്സുകളും/ വീഡിയോകളും ഒരോ ക്ലാസിന്റേയുംക്രമത്തിൽ താഴെ കൊടുത്തിരിക്കുന്ന web-site ൽ ലഭ്യമാണ്

ossaebodhanam.org

ഒരോ സണ്ടേസ്കൂളിലും
അതതു് ക്ലാസ്സിലെ കുട്ടികൾക്ക്‌ സിലബസ്സു് അനുസരിച്ച് ക്ലാസുകൾ അയച്ച് കൊടുക്കുകയും അധ്യാപകരും മാതാപിതാക്കളും കുട്ടികൾ പഠിക്കുന്നു എന്നത് ഉറപ്പു് വരുത്തുകയും ചെയ്യണം .

ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഈക്ലാസ്സുകൾ ഇതുവരേയും നടത്താത്ത ചില സണ്ടേസ്കൂളുകൾ ഉണ്ടെന്നു് അറിയുന്നു.

ദയവായി ബഹു. വൈദീകരും, ഡയറക്‌ട്രന്മാരും, ഡിസ്ട്രിക്ട് ഭാരവാഹികളുംശ്രദ്ധിക്കണം.

അർദ്ധവാർഷികപ്പരീക്ഷ നടത്തുവാൻ സാഹചര്യം അനുവദിച്ചില്ല

സാഹചര്യങ്ങൾ അനുവദിക്കുന്നപക്ഷം വാർഷിക പരീക്ഷ നടക്കണം.

അതനുസരിച്ച് ഒരോ സൺഡേ സ്കൂളിലും ക്ലാസ്സുകൾ നടക്കുന്നു എന്നു് ഉറപ്പുവരുത്തി ഡിസ്ട്രികട് ഇൻസ്പെക്ടർ വഴി ഡയറക്ടന്മാർ കേന്ദ്രഓഫീസിൽ അറിയിക്കണം.

ഒരോ യൂണിറ്റിലേയും സമർത്ഥരായ അധ്യാപകരെക്കൊണ്ടു് നല്ല സാങ്കേതിക നിലവാരം പുലർത്തുന്ന(ശബ്ദം വ്യക്തമാകുവാൻ ശ്രമിക്കണം) ക്ലാസ്സുകൾ വിഡിയോയിലാക്കി എന്റെ 9495020708 എന്ന What’s app -ൽ അയച്ചു തരണം.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

Fr Varghese Varghese
O.S.S.A.E ഡയറക്ടർ ജനറൽ.