യുവജനപ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം

OCYM_Logo

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം ജൂണ്‍ 12 – ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ മുക്കാലുമണ്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടത്തപ്പെടും. റാന്നി ഡിസ്ട്രിക്ട് പ്രസിഡന്‍റ് റവ. ഫാ. ഏ.ജെ ക്ലിമീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ڇമൗനത്തിന്‍റെ സൗന്ദര്യംڈڈഎന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് അഭിഷേക് മാത്യൂസ് മഠത്തേത്ത് നേതൃത്വം നല്‍കും. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍ മുഖ്യസന്ദേശം നല്‍കും. റവ.ഫാ. യൂഹാനോന്‍ ജോണ്‍, ശ്രീ.അനില്‍ തോമസ്, ശ്രീ.കോശി റ്റി ദാനിയേല്‍, ശ്രീ.അനു വര്‍ഗീസ്, അഡ്വ. നോബിന്‍ അലക്സ് സഖറിയ, മിന്‍റാ മറിയം വര്‍ഗീസ്, ജീന്‍ ഫിലിപ്പ് സജി തുടങ്ങിയവര്‍ പ്രസംഗിക്കും