ആത്മീയാചാര്യന്‍ ശ്രീ. എം. ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ദേവലോകം അരമനയില്‍ എത്തിയ അദ്ദേഹം പരിശുദ്ധ കാതോലിക്കാ ബാവായുമായി ചര്‍ച്ച നടത്തി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, ഡോ. യാക്കോബ് മാര്‍ എെറേനിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.