മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും വേണ്ടി ക്യൂ ആര്‍ കോഡ് സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയിട്ടുള്ള സഭയുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ആദ്യ കാര്‍ഡ് പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്നും ഏറ്റുവാങ്ങി.
യൂ.കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയാണ് സഭാ ചരിത്രത്തില്‍ ആദ്യമായി ഇത്തരത്തില്‍ സവിശേഷ കാര്‍ഡ് തയ്യാറാക്കിയത്. വൈദികര്‍ക്കായുള്ള കാര്‍ഡ് വൈദിക സംഘം വഴി ഭദ്രാസന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും