Nilackal Diocese MGOCSM Annual Meeting

nicodimos_joshua 

Nilackal Diocese MGOCSM Annual Meeting. News

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ 5-ാമത് വാര്‍ഷിക സമ്മേളനവും, 2016 – 17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, വയലത്തല ഡിസ്ട്രിക്ട് സമ്മേളനവും 2016 ജൂലൈ 31-ന് ഞായറാഴ്ച കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് നടത്തപ്പെടും. രാവിലെ 7 മണിയ്ക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 10.30 ന് അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ബോംബെ ഭദ്രാസനാധിപനും എം.ജി.ഒ.സി.എസ്.എം പ്രസിഡന്‍റുമായ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

“Ten Rules for Young People” എന്ന വിഷയത്തില്‍ തിരുവനന്തപുരം സ്റ്റുഡന്‍റ് സെന്‍റര്‍ ഡയറക്ടര്‍ റവ. ഫാ.ഗീവര്‍ഗ്ഗീസ് മേക്കാട്ട് ക്ലാസ്സ് നയിക്കും. ചലച്ചിത്രതാരം ശ്രീ. ഉല്ലാസ് പന്തളം സന്ദേശം നല്‍കും. ഇടവക വികാരി റവ. ഫാ. ഗീവര്‍ഗ്ഗീസ് പൊന്നോല, ഭദ്രാസന സെക്രട്ടറി റവ. ഫാ. ഷൈജു കുര്യന്‍, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ. യൂഹാനോന്‍ ജോണ്‍, എം.ജി.ഒ.സി.എസ്.എം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ. അജി തോമസ് ഫിലിപ്പ്, സഭാ മാനേജിങ് കമ്മറ്റിയംഗം അഡ്വ. മാത്യൂസ് മഠത്തേത്ത്, ഡെയ്ലി ട്രിബ്യൂണ്‍ ചീഫ് എഡിറ്റര്‍ ശ്രീ.സോമന്‍ ബേബി, എം.ജി.ഒ.സി.എസ്.എം സ്റ്റുഡന്‍റ് വൈസ്പ്രസിഡന്‍റ് ശ്രീ.നിമേഷ് തോമസ് കോവിലകം തുടങ്ങിയവര്‍ പ്രസംഗിക്കും. നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആരംഭം മുതല്‍ എം.ജി.ഒ.സി.എസ്.എം ജനറല്‍ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വിരമിച്ച ശ്രീമതി വിമല സൂസന്‍ വര്‍ഗീസിന് സമ്മേളനത്തില്‍ വച്ച് യാത്രയയപ്പ് നല്‍കും.