പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമജൂബിലിയുടെ ഭാഗമായി പുറത്തിറങ്ങുന്ന ചരിത്ര സ്മരണികയുടെ സമര്‍പ്പണം പാമ്പാടി ദയറായില്‍ നടന്നു. പാമ്പാടി തിരുമേനി വൈദീകനായതിന്‍റെ 110മത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് പുസ്തകത്തിന്‍റെ സമര്‍പ്പണ ചടങ്ങ് നടന്നത്. മുന്‍വൈദീക സെമിനാരി പ്രിന്‍സിപ്പലും പുസ്തകത്തിന്‍റെ ചീഫ് എഡിറ്ററുമായ ഫാ.ഡോ.കെ.എം ജോര്‍ജ്ജിന്‍റെ കാര്‍മ്മികത്വത്തില്‍ രാവിലെ 6.45നു കുര്‍ബ്ബാന അര്‍പ്പിച്ചതിനു ശേഷമാണു സമര്‍പ്പണ കര്‍മ്മം നിർവഹിച്ചത്. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ.ഡോ.ടി.ജെ ജോഷ്വാ പുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിന്‍റെ പ്രകാശനം പാമ്പാടി തിരുമേനിയുയെ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിച്ചിച്ചിരുന്നു.
മുന്‍കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന പാറേട്ട് മാത്യൂസ് മാര്‍ ഇവാനിയോസിന്‍റെ മേല്‍നോട്ടത്തില്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ കോട്ടയം ഭദ്രാസന ഡയറക്ടറി മാറ്റം വരുത്താതെ ഈ ചരിത്ര സ്മരണികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സന്യാസവും സമൂഹവും എന്ന പഠന ഗ്രന്ഥവും പി.സി യോഹന്നാന്‍ റമ്പാന്‍റെ ജീവചരിത്രവും ഇംഗ്ലീഷ് പതിപ്പിന്‍റെയും വിതരണ ഉദ്ഘാടനവും നടന്നു.