മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നുവന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സമാപന ദിനം കഴിഞ്ഞ വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തി. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഓ.വി. ബി. എസ്സ്. സമാപന പരിപാടികള്‍, ഒരു ആഘോഷമായി ഏവരുടേയും മനസില്‍ പതിഞ്ഞു. വൈകിട്ട് 3:30ന് നടന്ന സമാപന ഘോഷയാത്രയില്‍ ഏഴ് ഗ്രൂപ്പ്കളായി തിരിച്ച ഓ.വി. ബി. എസ്സ്. കുട്ടികള്‍, അധ്യാപകര്‍, കത്തീഡ്രല്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ചെണ്ടമേളം, സെന്റ് മേരീസ് ബാന്റ് മേളം, ഫ്ലോട്ടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടിരുന്നു.
ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന പൊതു സമ്മേളനത്തിന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു. സെന്റ് മേരീസ് സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്ററും ഓ.വി. ബി. എസ്സ് ജനറല്‍ കണ്‍ വീനറുമായ സാജന്‍ വര്‍ഗീസ് സ്വാഗതം അര്‍പ്പിച്ചു. കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഓ.വി. ബി. എസ്സ് 2016 ഡയറക്ടറായി സേവനം അനുഷ്ടിച്ച റവ. ഫാദര്‍ ജോമോന്‍ തോമസിന് കത്തീഡ്രലിന്രെ ഉപഹാരം നല്‍കുകയും, അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ കുട്ടികളെ വേദപഠന ക്ലാസുകള്‍ക്ക് വിടുന്നതിന്റെ ഗുണങ്ങളേ കുറിച്ച് മാതാപിതാക്കളെ ഉദ്ബോദിപ്പിക്കുകയും ചെയ്തു.
വിവിധ ഗ്രൂപ്പുകളില്‍പെട്ട കുട്ടികളുടെ ഗാനങ്ങളും ആക്ഷന്‍ സോങ്ങുകളും, സ്കിറ്റുകളും പ്രത്യേകിച്ച് മാര്‍ഗം കളിയും, വള്ളം കളിയും പുതുതലമുറയ്ക്ക് ഒരു നവ അനുഭവമായിരുന്നു. ഈ വര്‍ഷത്തെ ഓ.വി. ബി. എസ്സിന് എണ്ണൂറോളം കുട്ടികളും, ഇരുന്നൂറിലതികം അധ്യാപകരും, കമ്മറ്റിഅംഗങ്ങളും ചേര്‍ന്ന ഒരു വലിയ കൂട്ടയ്മയായിരുന്നു എന്നും ഇതിനായ് കടന്ന്‍ വന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിവിധ കമ്മിറ്റികള്‍ക്കും ഉള്ള നന്ദി ഓ.വി. ബി. എസ്സ് സൂപ്പര്‍ണ്ടന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തിയ ഓ.വി. ബി. എസ്സ് 2016 ഡയറക്ടറായി സേവനം അനുഷ്ടിച്ച റവ. ഫാദര്‍ ജോമോന്‍ തോമസിന് കത്തീഡ്രലിന്രെ ഉപഹാരം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നല്‍കുന്നു. കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, ഓ.വി. ബി. എസ്സ് ജനറല്‍ കണ്‍ വീനറുമായ സാജന്‍ വര്‍ഗീസ്, സൂപ്പര്‍ണ്ടന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സണ്ടേസ്കൂള്‍ അസ്സി. ഹെഡ്മിട്രസ് എലിസബത്ത് സെഖറിയ എന്നിവര്‍ സമീപം