അന്താരാഷ്ട്ര രക്തദാന ദിനത്തിൽ മാതൃകയായി യുവജനപ്രസ്ഥാനം

blood donation IMG-20160615-WA0055

രക്തദാനം മഹാദാനം എന്നാ സന്ദേശം ഉയർത്തി അന്താരാഷ്ട്ര രക്തദാന ദിനത്തിൽ കുവൈറ്റ്‌ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം മാതൃകയായി. പ്രവാസ ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും സേവന സന്നദ്ധരായി യുവജനങ്ങൾ മുൻപോട്ടു വന്നു .

കുവൈറ്റ്‌ ജാബ്രിയ കേന്ദ്ര ബ്ലഡ്‌ ബാങ്കിൽ വൈകിട്ട് 8 മണി മുതലാണ്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .ഇടവക വികാരി റെവ .ഫാ . സഞ്ജു ജോൺ ൻറെ നേതൃത്വത്തിൽ സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ഇടവകയുടെ യുവജന വിഭാഗമായ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം പ്രവർത്തകർ ഒത്തുകൂടിയത് .

രക്തദാനത്തിനായ് തയ്യാറായ യുവാക്കളെ ഫാ . സഞ്ജു ജോൺ അഭിനന്ദിക്കുകയും യുവജനങ്ങളുടെ സേവന പ്രവർത്തനം സമൂഹത്തിനു മാതൃകയാകട്ടെന്ന് ആശംസിക്കുകയും ചെയ്തു .തുടർന്ന് പ്രത്യേകം തയ്യാറാക്കിയ രക്തദാന ദിന ഫലകത്തിൽ ഇടവകവിക്കരിയും ഇടവക വികാരിയും പ്രവർത്തകരBും കയ്യൊപ്പ് ചാർത്തി .

പങ്കെടുത്ത എല്ലാവർക്കും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ സുബി ജോർജ് കൃതജ്ഞത രേഖപ്പെടുത്തി .