റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് വട്ടപറമ്പില്‍ അച്ചന്‌ യാത്രയയപ്പ് നല്‍കി.

DSC_0169-

റിഫ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ റിഫ സിത്ര പ്രയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന്‌ കത്തീഡ്രലിന്റെവികാരിയായിരുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വൈകിട്ട്ഏരിയാ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിന്‌ ഏരിയ കമ്മറ്റി അംഗം ഷിജി മാത്യു സ്വാഗതം അര്‍പ്പിക്കുകയും ഡോ.ജോര്‍ജ്ജ് മാത്യു, വിന്‍സന്റ് ജോണ്‍ ഉമ്മന്‍ എന്നിവര്‍ ആസംസ അര്‍പ്പിക്കുകയും ചെയ്തു. യോഗത്തില്‍ വെച്ച് ഈ വര്‍ഷത്തെ സി. ബി. എസ്സ്.ഇ പ്ലസ് ടു പരീക്ഷയില്‍ ബഹറനില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ മാര്‍ക് നേടിയ ജുബിന്‍ ജേക്കബിനുള്ള ഉപഹാരം ബഹു. അച്ചന്‍ കൈ മാറുകയും,ഡിജു ജോണ്‍ മാവേലിക്കര എടുത്ത വര്‍ഗ്ഗീസ് യോഹന്നാന്‍ അച്ചന്റെ ചിത്രം ബഹറിന്‍ ഓര്‍മ്മയ്ക്കായ് അച്ചന്‌ കൈ മാറുകയും ചെയ്തു.ഏരിയായുടെ ഉപഹാരം സ്വീകരിച്ച ശേഷം ബഹു. അച്ചന്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷക്കാലം തനിക്കും ഭാര്യ ബീന വര്‍ഗ്ഗീസ്‌ മക്കള്‍ ബെന്‍ വര്‍ഗ്ഗീസ്‌,ബിന്‍സി വര്‍ഗ്ഗീസ്‌ എന്നിവര്‍ക്ക് നല്‍കിയ എല്ല സ്നേഹ സഹായങ്ങള്‍ക്കും നന്ദി പറഞ്ഞു. കത്തീഡ്രല്‍ സെക്രട്ടറിയും ഏരിയ അംഗവുമായറെഞ്ചി മാത്യു ഏവര്‍ക്കും നന്ദിയും അര്‍പ്പിച്ചു.