കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ  വിദ്യാരംഭം മെയ്‌ 15 ന് 

vidyarambham 2016
കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ കുരുന്നുകൾക്ക്   വിദ്യാരംഭം മെയ്‌ 15 ന്  നടക്കും .ഈസ്റ്റെറിന്  ശേഷം അൻപതാം ദിനമായ “പെന്തികൊസ്തി ” ദിനത്തിലാണ്  വിദ്യാരംഭ ചടങ്ങുകൾ നടക്കുക.ഈസ്റ്റെറിന്  ശേഷം അൻപതാം ദിവസമാണ്  സഭ  “പെന്തികൊസ്തിപെരുന്നാൾ” ആചരിക്കുന്നത്.കർത്താവിൻറെ  കൽപന  പ്രകാരം  പ്രാർത്ഥനാ നിരതരായി മർകൊസിന്റെ  മാളികയിൽ കൂടിയിരുന്ന  ശിഷ്യ സമൂഹത്തിനു അഗ്നി നാവുകളുടെ രൂപത്തിൽ  പരിശുദ്ധാത്മാവ്   ഇറങ്ങി ആവസിച്ച്  അവരിൽ  വിവിധ ഭാഷ വരം നൽകി , ആത്മീയ ശക്തിയിലും ജ്ഞാനതിലും ഉറച്ച  ദിവസമാണ്    “പെന്തികൊസ്തിപെരുന്നാൾ” ..
             പരിശുദ്ധാത്മാവിനെ  പ്രാപിച്ച്  സഭ  ആത്മീയ ശക്തിയോടെ ആരംഭം കുറിച്ചതിന്റെ  സ്മരണ  കൂടിയാണ്  “പെന്തികൊസ്തിപെരുന്നാൾ”. ക്രൈസ്തവ  പാരമ്പര്യത്തിൽ വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമായ ദിവസം “പെന്തികൊസ്തിപെരുന്നാൾ” ആണെന്ന് വി.ബൈബിൾ  സാക്ഷിക്കുന്നു
           ഗൾഫ്‌ നാടുകൾക്കും വിദേശ മലയാളികൾക്കും പരിചിതമല്ലാത്ത  ചടങ്ങുകൾക്കാണ്  “പെന്തികൊസ്തി ” ദിനത്തിൽ  സെ: സ്റ്റീഫൻസ്   ഇടവക ആതിഥ്യം വഹിക്കുക . കർതൃശിഷ്യന്മാർക്ക് ഭാഷാവരം സിദ്ധിച്ചതിന്റെ  സ്മരണാ ദിവസത്തിൽ    വൈകിട്ട്  6.00 മണി മുതൽ അബ്ബാസിയ എയിസ് ഹാളിൽ “പെന്തികൊസ്തി ” പെരുന്നാളിന്റെ  വി . കുർബാന  നടക്കും .തുടർന്ന് വിദ്യാരംഭത്തിൻറെ പ്രത്യേക ചടങ്ങുകളും നടക്കും .
      .ഇടവക  വികാരി ഫാ. സഞ്ജു ജോൺ   വിദ്യാരംഭത്തിനും     വി.കുർബാനയ്ക്കും നേതൃത്വം നൽകും ,
വിശദ വിവരങ്ങൾക്  ബന്ധപെടുക  – -90998001,60639003