സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമം കേരള സമൂഹത്തിന് അപമാനകരം: പ. പിതാവ്

HH_Paulose_II_catholicos1

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കേരളത്തിനാകെ അപമാനകരമാണെന്നും സ്ത്രീകളെ ദേവതകളായി ആദരിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തിന് കളങ്കമാണെന്നും മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദിവസംതോറും പെണ്‍കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള അപമാനം അനുഭവിക്കേണ്ടി വരുന്നത് നാട്ടില്‍ നടമാടുന്ന നീതിരാഹിത്യത്തിന്‍റെയും ക്രൂരതയുടെയും ലക്ഷണമാണെന്നും ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി നടപടികള്‍ എടുക്കാനും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കുന്നതിനും സത്വര നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഈ വിഷയത്തില്‍ വ്യക്തമായ ബോധവത്കരണം നടത്താന്‍ സഭകളും സന്നദ്ധ സംഘങ്ങളും മുന്നോട്ടുവരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.