സെന്റ് മേരീസ് സണ്ഡേസ്കൂള് ദിനം വിജയകരമായി പര്യവസാനിച്ചു

DSC_8087

 മനാമ ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ സണ്ഡേ സ്കൂള് ദിനം ഇന്ത്യന്സ്കൂള് ആഡിറ്റോറിയത്തില് വെച്ച് വിജയകരമായി നടത്തി. കത്തീഡ്രല് വികാരി റവ. ഫാദര് വര്ഗ്ഗീസ്യോഹന്നാന് വട്ടപറമ്പിലിന്റെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില് സഹവികാരി റവ. ഫാദര് എം. ബി.ജോര്ജ്ജ്, റവ ഫാദര് ഉമ്മന് മുരിങ്ങശ്ശേരില്, റവ. ഫാദര് ഫിലിപ്പോസ് ഡാനിയേല് കത്തീഡ്രല് സെകട്ടറിറഞ്ചി മാത്യു എന്നിവര് സന്നിഹതരായിരുന്നു. കുട്ടികള്ക്കായ് നടത്തിയ കലാമത്സരങ്ങളില്വിജയികളായവര്ക്കും വിശുദ്ധ ബൈബില് ക്ലാസ്സ് പരീക്ഷകളില് വിയയികളായവര്ക്കും ട്രോഫികള്നല്കി എല്ലാ ഗ്രൂപ്പുകളിലും ഏറ്റവും കൂടുതല് പോയന്റ്കള് നേടിയവര്ക്ക് ഗ്രൂപ്പ് ചാമ്പ്യന് ട്രോഫിയുംനല്കി.

 സണ്ഡേസ്കൂളില് ഇരുപത് വര്ഷത്തിലതികമായി സേവനം അനുഷ്ടിക്കുന്ന അദ്ധ്യാപകരെ കത്തീഡ്രല്മൊമെന്റൊ നല്കി ആദരിക്കുകയും ചെയ്തു. കുട്ടികളുടെ വെത്യസ്തങ്ങളായ കലാപരിപാടികള് ഈപ്രോഗ്രാമിന് മിഴിവേകി. സണ്ഡേസ്കൂള് ഹെഡ് മാസ്റ്റര് സാജന് വര്ഗ്ഗീസ്, പ്രോഗ്രാം കണ്വ്വീനര് എ. പിമാത്യു, ഹെഡ്മിട്രസ് എലിസബത്ത് സെഖറിയ എന്നിവര്‍ സംസാരിച്ചു.