പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24-ന്

ocym_inau
കോട്ടയം. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2016 ഏപ്രില്‍ 24 ഞായറാഴ്ച്ച 2 പി. എം. ന് നിലയ്ക്കല്‍ ഭദ്രാസനത്തിലെ കാട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പ്രസ്ഥാനം പ്രസിഡന്റ് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിക്കും.

2016-17ലെ മുഖ്യ ചിന്താവിഷയമായ മൗനത്തിന്റെ സൗന്ദര്യം എന്ന വിഷയത്തെ സംബന്ധിച്ചുള്ള വിശകലനം യുവജനങ്ങള്‍ നിര്‍വ്വഹിക്കുന്നതാണ്.