സെന്റ് ജോർജ് ഓർത്തഡോക്സ് കത്ത്രീഡ്രൽ ഓർമപ്പെരുന്നാൾ കൊടിയേറി

ormaperunal

അബുദാബി∙ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊടിയേറി. ഇന്നലെ രാവിലെ കുർബാനാനന്തരം നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. എം.സി. മത്തായി പതാക ഉയർത്തി.

അസി. വികാരി ഫാ. ഷാജൻ വർഗീസ് സഹ കാർമികത്വം വഹിച്ചു. 28, 29 തീയതികളിലാണ്

െരുന്നാൾ. 27, 28 തീയതികളിൽ ധ്യാന പ്രസംഗം നടക്കും. 28ന് രാത്രി ഏഴിനു റാസ ആശീർവാദവും നടക്കും. 29ന് കണ്ടനാട് വെസ്‌റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാനയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

ട്രസ്‌റ്റി ഏബ്രഹാം ജോസഫ്, സെക്രട്ടറി എം.വി. കോശി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.