എൻജിനീയറിങ് പഠനത്തിനു ഓർത്തഡോക്സ് സഭയുടെ രണ്ടു കോടിയുടെ സ്കോളർഷിപ്പ്.

mbc_college

ഏപ്രിൽ 30 ന് വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ.
മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിൽ വരുന്ന അധ്യായന വർഷം പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി രണ്ടു കോടിയുടെ സ്കോളർഷിപ്പ് നല്കും. ഇതിനായി വിവിധ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. രജിസ്ട്രേഷൻ ഫീസില്ല. പ്ലസ്‌ ടു പഠനം വിജയകരമായി പൂർത്തിയാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർഥരായ കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.ഏപ്രിൽ 30 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് എം.ബി.സി എൻജിനീയറിങ് കോളേജിന്റെ സൈറ്റിൽ MBC Scholarship Examination 2016 Online Registration(http://bit.ly/1Wejpe3)എന്ന ലിങ്കിൽ പോയി പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0481-2574522.