ചരിത്രപ്രസിദ്ധവും, പൌരാണികവും, അതിപുരാതന തീർഥാടനകേന്ദ്രമായ മൈലപ്രാ വലിയപള്ളി പെരുന്നാൾ
ഏപ്രിൽ 24 മുതൽ മെയ് 7 വരെ നടത്തപെടുന്നു.
സത്യ വിശ്വാസതിന്റെയും മഹത്തായ പാരമ്പര്യത്തിന്റെയും ചരിത്രമുറങ്ങുന്നതും മലങ്കര സഭയിലെ അതിപുരാതനവും ദക്ഷിണ കേരളത്തിലെ പ്രസിദ്ധ തീർഥാടന കേന്ദ്രവുമായ മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോൿസ് വലിയപള്ളിയുടെയും ദേശത്തിന്റെയും കാവൽ പിതാവും മദ്ധ്യസ്ഥനുമായ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2016 ഏപ്രിൽ 24 മുതൽ മെയ് 8 വരെ തീയതികളിൽ ഭക്തിപുരസരം ആചരിക്കുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി. കാതോലിക്ക ബാവാ തിരുമനസുക്കൊണ്ട് മുഖ്യ കാർമികത്വം വഹിക്കും. വിവിധ ദേവാലയങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ സ്വീകരിക്കുവാൻ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.





