വിശുദ്ധ വിവാഹ കൂദാശ വിവിധ ഭാഷാ കസർത്തുകളുടെ പ്രകടന വേദിയോ? / ഫാ.ജോൺസൺ പുഞ്ചക്കോണം

marriage (1)

‘വിശുദ്ധീകരിക്കുന്നത്’ എന്നാണു “കൂദാശ”എന്ന സുറിയാനി പദത്തിന്റെ അർത്ഥം. ഇത് “സാക്രമെന്റ്” ആണ്. കൂദാശയെന്ന ആശയം സൂചിപ്പിക്കാൻ പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം “രഹസ്യം” എന്നാണു.  കൂദാശയെന്നാൽ, ‘അദൃശ്യമായ ദൈവവരപ്രസാദം നല്കുന്നതിനു മിശിഹാ സ്ഥാപിച്ച ദൃശ്യമായ അടയാളമാകുന്നു കൂദാശകൾ’. അതായത്, യേശു ക്രിസ്തുവിൽ  പൂർത്തിയായ രക്ഷാകര രഹസ്യങ്ങളാണു കൂദാശകളിലൂടെ വെളിപ്പെടുന്നത്.
വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിൽ  വേർപിരിഞ്ഞുകൂടാതെവണ്ണം ആത്മപ്രകാരം അവരെ ബന്ധിക്കുകയും അവർക്ക് ദൈവത്തിൽ നിന്നും അനുഗ്രഹങ്ങളും വാഴ്വുകളും പകർന്നു കൊടുക്കുകയും ചെയ്യുന്ന ഒരു വിശുദ്ധ കൂദാശയാകുന്നു. ദൈവം യോജിപ്പിക്കുന്നതാകയാൽ ദൈവത്തിന്റെ സ്ഥാനപതിയായ പുരോഹിതൻ  ഇല്ലാതെ ഒരു വിവാഹവും പൂർണ്ണമാകുന്നില്ല എന്ന് ക്രൈസ്തവ സഭകൾ പഠിപ്പിക്കുന്നു. 
വിവാഹകൂദാശ, വി. കുർബാനയർപ്പണത്തിന്റെ ഭാഗമായിട്ടാണ് ആദിസഭയിൽ നടത്തിയിരുന്നത്.    ദമ്പതികൾ  ഒരുമിച്ചു വി. കുർബാന സ്വീകരിക്കുന്നരീതി ആദിമസഭയിലെ വിവാഹശ്രുശ്രൂഷയിൽ ഉണ്ടായിരുന്നു. 4,5  നൂറ്റാണ്ടുകളിലാണ് വിവാഹ കൂദാശ ഇന്ന് നാം അനുഷ്ടിക്കുന്ന രീതിയിൽ രൂപം പ്രാപിച്ചത്. നാലാം നൂറ്റാണ്ടിൽ കിരീടം വാഴ്ത്തി ദമ്പതികളെ ധരിപ്പിക്കുന്ന ചടങ്ങ് കൂടി വിവാഹ കൂദാശയോട് ചേർത്തു. കിരീടം വികാരങ്ങളുടെ മേലുള്ള ജയത്തിന്റെ ചിഹ്നം ആണെന്ന് വി.ജോണ് ക്രിസോസ്ടം പറയുന്നു.പഠിപ്പിക്കുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന വിവാഹശ്രുശ്രൂഷ എട്ടാം നൂറ്റാണ്ടുമുതൽ നിലവിലുണ്ട്. പുരാതനമായ പ്രാർത്ഥനകളും കർമ്മങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് എഡേസ്സയിലെ വി. യാക്കൂബ് ആണ് വിവാഹശ്രുശ്രൂഷ എഴുതി ഉണ്ടാക്കിയെതെന്നു പ്രാചീന കയ്യെഴുത്ത് പ്രതികളിൽ കാണുന്നു.കിരീടം ധരിപ്പിക്കുന്ന പതിവ് ക്രൈസ്തവ വിവാഹ ശ്രുശ്രൂഷയിൽ നാലാം നൂറ്റാണ്ട് മുതൽ  ഉണ്ട്. വേദപുസ്തക ചിന്തയിൽ  കിരീടത്തിനു പ്രത്യേക അർത്ഥമുണ്ട്. മരണത്തിന്മേലുള്ള ജീവന്റെ വിജയത്തിന്റെ ചിഹ്നമാണ് കിരീടം. മരണത്തെ ജയിച്ച ക്രിസ്ത്യാനികൾ  ജീവന്റെ കിരീടം പ്രാപിക്കുന്നു എന്ന് വി.പൗലോസ്‌ പറയുന്നു (1 കോരി 9:25). നമ്മുടെ നിത്യമായ പ്രതിഫലമാണ് കിരീടം. അതുകൊണ്ട് ‘നീതിയുടെ കിരീടത്തെ’ കുറിച്ച് പൌലോസും (2 തിമോത്തി 4:8), ‘തേജസ്സിന്റെ വാടാത്ത കിരീടത്തെ’കുറിച്ച് പത്രോസും (1 പത്രോ 5:4) പ്രത്യാശയോടെ സംസാരിക്കുന്നു. ഈ തേജസ്സിന്റെ വാടാത്ത കിരീടത്തിന്റെ മുൻ കുറിയായിട്ടാണ് വിവാഹത്തിൽ  കിരീടം ധരിപ്പിക്കുന്നത്. 
ദൈവഹിതപ്രകാരം ഉള്ള ശ്രുശ്രൂഷ ആയതിനാൽ  കാർമ്മികൻ ദൈവമാണ്.  ദൈവത്തിന്റെ പ്രതി പുരുഷനായിട്ടാണ്  പുരോഹിതൻ കർമം അനുഷ്ടിക്കുന്നത്. മണവാളൻ ക്രിസ്തുവിന്റെ സ്ഥാനത്തും മണവാട്ടി സഭയുടെ സ്ഥാനത്തും ആണ്. ശുശ്രൂഷയിൽ സംബന്ധിക്കുന്നവർ സാക്ഷികളും ആണ്. പൌരസ്ത്യ സഭയിൽ വധുവരന്മാർക്ക് മോതിരം ഇടുന്നതും, കിരീടം ധരിപ്പിക്കുന്നതും ദൈവത്തിന്റെ പ്രതിപുരുഷനായ പുരോഹിതൻ ആണ്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ സ്ഥാനപതിയായ പുരോഹിതൻ  ഇല്ലാതെ ക്രൈസ്തവ വിവാഹം പൂര്ന്നമാകുന്നില്ല.
 “വാനീന്നുടയോൻ കൈയ്യാൽ മകുടം ആഘോഷമായി ഇറങ്ങുന്നു ഇന്ന് ദൈവത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് കാർമികൻ ചെല്ലുന്നു. പരിശുദ്ധത്മ സാന്നിധ്യത്തിൽ ത്രിത്വസ്തുതി ചെല്ലുന്നത് പോലെ മൂന്ന് പ്രാവശ്യം ആഘോഷമായി വധൂ-വരന്മാരിലേക്ക് ഇറക്കുന്ന കൂദാശ  പരികർമം നിർവഹിക്കുമ്പോൾ 
കാർമ്മികന്റെ യാതൊരുവിധ  പ്രകടനവും  പാടില്ല.    
കാർമ്മികന്റെ ഭാഷകളുടെ കസർത്തോ, ഭാഷാ പരിക്ഞാനമൊ കാണിക്കേണ്ട സ്ഥലമല്ല വിവാഹ കൂദാശ. 
അങ്ങനെ ചെയ്യുമ്പോൾ  അതിന്റെ കൗദാശിക ശ്രേഷ്ടത മലിനപ്പെടുത്തുകയാണ് കാർമ്മികൻ ചെയ്യുന്നത്.
കാർമ്മികന്റെ ഭാഷാ പരിക്ഞാനം തെളിയിക്കുവാനുള്ള വേദിയായി മാറ്റുകയാണോ ദൈവത്തിന്റെ സ്ഥാനത്ത് നിൽക്കുന്ന കാർമികന്റെ കടമ.
“ദൈവം സൃഷ്ടിച്ച്, കർത്താവിന്റ ആശിർവാദത്തോടെയാണ്, വിവാഹമെന്ന കൂദാശ യാഥാർത്ഥ്യമാകുന്നത്.