നേപ്പിൾസിൽ അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപൊലീത്ത വിശുദ്ധ കുർബാന മലങ്കര അർപ്പിക്കുന്നു

Mareusebios

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിൾസിലും, ഫോർട്ട്‌ മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങൾക്കായി സ്ഥാപിതമായ സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗേഷൻ ഓഫ് സൌത്ത് വെസ്റ്റ് ഫ്ലോറിഡ (St. Mary’s Indian Orthodox Congregation of Southwest Florida) ദേവാലയത്തിൽ  മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസ് വിശുദ്ധ കുർബാന അർപ്പിക്കും.15 -ന് വെള്ളിയാഴ്ച ഉച്ചക്ക്   ഫോർട്ട്‌ മയേഴ്‌സ്  എയർപോർട്ടിൽ മെത്രപോലീത്തക്ക് സ്വീകരണം നൽകും. ശനിയാഴ്ച രാവിലെ  8.30-ന് സെന്റ്‌ പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ (Saint Pauls  Antiochian Orthodox Church, 2425 Rivers Road, Naples, FL 34120) വിശുദ്ധ കുർബാന ആരംഭിക്കും.  
താമ്പയിൽ നിന്ന്‌ 120 മൈലോളം അകലെയുള്ള  തിരക്ക്‌ കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഫ്‌ളോറിഡയിലെ നേപ്പിൾസ്‌.കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച ഇവിടെ മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധന മുടങ്ങാതെ നടക്കുന്നുണ്ട്.  35 മൈല്‍ അകലെ ഫോർട്ട്‌ മയേഴ്‌സിലും, സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്ക് ഇത് ഒരനുഗ്രഹമാണ്.
വിലാസം: 2425 റിവേഴ്‌സ്‌ റോഡ്‌, ഫ്‌ളോറിഡ 34120
Saint Paul Antiochian Orthodox Church, 2425 Rivers Road, Naples, FL 34120
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോൺസൺ  പുഞ്ചക്കോണം (വികാരി) 770-310-9050