പരവൂർ വെടികെട്ടു അപകടം: പ. പിതാവ് അനുശോചിച്ചു

HH_Paulose_ii_catholicos

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടികെട്ടു അപകടത്തിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ പരമദ്യക്ഷൻ പരി .ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വുതിയാൻ കാതോലിക്ക ബാവ തിരുമനസുകൊണ്ട് അഗാതമായ ദുഃഖം രേഖപെടുത്തി …നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ ഈശ്വരൻ അശ്വസിപ്പിക്കട്ടെ എന്നും, പ്രയാസത്തിൽ ഇരിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചെരുന്നതോടൊപ്പം , പരുക്കേറ്റവരുടെ സൗഖ്യത്തിനയി പ്രാർഥി ക്കുന്നതയും പരി .പിതാവ് താന്റെ സന്ദേശത്തിൽ പറഞ്ഞു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരം തിരക്കി പരക്കമ്പയുന്നതു കേരത്തിൽ തുടർക്കഥ യാണെന്നും ,ശ്വാശ്വത പരിഹാരത്തെ പറ്റി ഉള്ള ഒരു കൂട്ടായ ചിന്ത അനിവാര്യമാണെന്നും പരി .പിതാവ് കൂട്ടിച്ചേർത്തു .രാവിലെ പരി .പിതാവ് കൊല്ലം ഭദ്രാസന മെത്രാ പോലിത്ത അഭി.സഖറിയ മാർ അന്തോണിയോസ് തിരുമേനിയെ ഫോണിൽ വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി