കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016-17 വർഷത്തെ പ്രവർത്തനോത്ഘാടനം മലങ്കര സഭയുടെ യു.കെ.-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ നിർവ്വഹിച്ചു. തുടർന്ന് യുവജനപ്രസ്ഥാന ത്തിന്റെ ഈ വർഷത്തെ ചിന്താവിഷയമായ ‘മൗനത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനക്ലാസിന് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ നേതൃത്വം നൽകി
ഏപ്രിൽ 6-ന് വൈകിട്ട് അബ്ബാസിയാ പാഴ്സനേജിൽ നടന്ന ചടങ്ങിൽ മഹാ ഇടവക വികാരി ഫാ. രാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, ഇടവക ട്രഷറാർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, യുവജന പ്രസ്ഥാനം റീജണൽ സെക്രട്ടറി ജോബിൻ കെ. ജോർജജ്, മുൻ ലേ-വൈസ് പ്രസിഡണ്ട് ജെറി ജോൺ കോശി എന്നിവർ ആശംസകൾ അർപ്പിച്ചു. യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അബു തോമസ് ഉമ്മൻ സ്വാഗതവും, സെക്രട്ടറി അജീഷ് തോമസ് നന്ദിയും പ്രകാശിപ്പിച്ചു.