അഖില മലങ്കര സന്യാസസമൂഹത്തിന്‍റെ വാര്‍ഷിക സമ്മേളനത്തിന് 5 ന് തുടക്കം

അഖില മലങ്കര സന്യാസസമൂഹത്തിന്‍റെ 20-മത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 5മുതല്‍ 7 വരെ അടൂര്‍ സെന്‍റ് മേരീസ് കോണ്‍വെ ന്‍റില്‍ വെച്ച് നടത്തപ്പെടുന്നു. 5ന് 4 മണിക്ക്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് സമ്മേളനം മുഖ്യ പ്രഭാഷണം നടത്തും 7 മണിക്ക് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്  ധ്യാനം നയിക്കും. 8.30ന് അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് വിഷയാവതരണം നടത്തും. 6 ന് 7.30ന് അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് വി. കുര്‍ബ്ബാന അര്‍പ്പിക്കും. 9.30ന് ഫാ.ഡോ. ഗീവര്‍ഗീസ് കെ. സന്യാസത്തിന്‍റെ ആധുനിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കും 11 മണിക്ക് സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി പ്രഭാഷണം നടത്തും. 3 മണിക്ക് ഫാ. ഡോ. കെ. എം. ജോര്‍ജ് ക്ലാസ്സ് നയിക്കും. 7മണിക്ക് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് ധ്യാനം നയിക്കും 7 ന് 11 മണിക്ക് സമാപന സമ്മേളനം, അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്  മുഖ്യപ്രഭാഷണം നടത്തും .