കുവൈറ്റ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി

Easter-5 Easter-8 Easter-3

കുവൈറ്റ്‌ : ദൈവപുത്രനായ ക്രിസ്‌തു മരണത്തെ ജയിച്ച്‌ മൂന്നാംനാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ കൊണ്ടാടി സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ ആഘോഷിച്ചു. മാർച്ച്‌ 26 ശനിയാഴ്ച്ച വൈകിട്ട്‌ അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി. മഹാഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, ഫാ. അജി കെ. തോമസ്‌ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.