ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

 1-68

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ഈ വര്‍ഷത്തെ  ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു.സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യഡോ. സഖറിയ മാര്‍ തേയോഫിലോസ്തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലുംകത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ്യോഹന്നാന്‍ വട്ടപറമ്പില്‍, സഹവികാരി റവ. ഫാദര്‍എം.ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ഉമ്മന്‍മുരിങ്ങശ്ശേരില്‍ എന്നിവരുടെസഹകാര്‍മികത്വത്തിലുമാണ്‌ ഉയര്‍പ്പ് പെരുന്നാള്‍ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ വൈകിട്ട് 6 മണിമുതല്‍ ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന ആരാധനയ്ക്ക് മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു എന്ന്‍ കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു. സന്നിഹതരായ ഏവര്‍ക്കും അഭിവന്ദ്യ തിരുമേനി ഈസ്റ്റര്‍ ദിനാശംസകള്‍ നേരുകയും ചെയ്തു

.