ഡോ. കെ. സി. ചെറിയാൻ ഒ.ഐ.സി.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ്

dr k c cherian

ഓവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ ഫോറം (ഒ.ഐ.സി.സി.) ഗ്ലോബൽ കമ്മിറ്റി  വൈസ് പ്രസിഡണ്ടായി ഡോ. കെ.സി. ചെറിയാനെ (ഫുജൈറ – യു.എ.ഇ ) കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ നിയമിച്ചു.
യു.എ.ഇ -യിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം  കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം, കേരള സർവ്വകലാശാല സെനറ്റ് അംഗം, അക്കാദമിക് കൌൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
മലങ്കര ഓർത്തഡോൿസ്‌ സഭാ മാനേജിംഗ് കമ്മിറ്റി അംഗം, ഫുജൈറ സെന്റ്‌ ഗ്രിഗോറിയോസ് ഇടവക ട്രസ്റ്റീ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.