കുവൈറ്റ് : യേശു ദേവൻ കഴുതപ്പുറത് ഏറി യെരുശലെമിൽ എതിയതിന്റെയും വിശ്വാസികൾ കുരുത്തോലയും ഒലിവിൻ തലപ്പുകളും ഏന്തി വരവേറ്റതിന്റെയും ഓർമ്മ പുതുക്കി കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി .ദൈവലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും വിശ്വാസികൾ ഒത്തുചേർന്നു .
കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിൽ നടന്ന ഓശാന ശുശ്രൂഷകൾക് ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റെവ .ഫാ .ഫിലിപ് തരകൻ തേവലക്കര മുഖ്യ കാർമികത്വം വഹിച്ചു .ഇടവക വികാരി ഫാ. സഞ്ജു ജോൺ സഹകാർമികത്വം വഹിച്ചു .
കുരുത്തോല പിടിച്ചു പൂക്കൾ വിതറി വിശ്വാസികൾ പ്രദിക്ഷണം നടത്തുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തു , കുരുത്തോലകൾ പിടിച്ചു വിശ്വാസികൾ പ്രദിക്ഷണം നടത്തുകയും , ആശിർവദിച്ച ഓലകൾ ശേഷം ഭവനങ്ങളിലേക്ക് മടക്കി കൊണ്ട് പോകുകയും ഉപചാരപൂർവ്വം സൂക്ഷികുകയും ചെയ്യും. ഈ കുരുത്തോലകൾ ക്രിസ്മസ് ദിനത്തിൽ മടക്കി കൊണ്ട് വരികയും ആരാധനയിൽ തീജ്വാല ശുശ്രൂഷയിൽ യേശുവിന്റെ ജനന സമയത്ത് പ്രത്യക്ഷ പെട്ട നക്ഷത്രത്തെ സൂചിപിച്ചു കുരുത്തോലകൾ ദഹിപ്പികുകയും ചെയ്യും .
യേശു ദേവൻ കഴുതപ്പുറത് ഏറി വന്നതിന്റെ സന്ദേശം ഉൾകൊണ്ട് വിനയത്തിലും എളിമയിലും ജീവികണമെന്നു ഫാ. സഞ്ജു ജോൺ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു . പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ച് നടന്ന ഓശാന പെരുന്നാളിൽ കുവൈറ്റിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഓർത്തഡോൿസ് സഭാ വിശ്വാസികൾ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊറിയത്തിൽ നടന്ന ശുശ്രൂഷയിൽ പങ്കാളികൾ ആയി. പെസഹ , ദുഃഖ വെള്ളി ,ഈസ്റ്റെർ ശുശ്രൂഷകൾക്കും ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വേദി ആയിരിക്കുമെന്നും ഇടവക ഭാരവാഹികൾ അറിയിച്ചു .