മലങ്കര ഓര്‍ത്തഡോക്സ് സഭ ഈ വര്‍ഷം നടപ്പാക്കുന്ന “സമഗ്രസൗഖ്യ” പദ്ധതിയുടെ ഭാഗമായി ദുഃഖവെളളി (മാര്‍ച്ച് 25) സൈബര്‍ ഫാസ്റ്റ് ദിനമായി ആചരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മത്സ്യ – മാംസ -മദ്യാദികള്‍ വര്‍ജ്ജിച്ച് അമ്പതു ദിവസം ഉപവസിക്കുമ്പോള്‍ ദുഃഖവെളളിയാഴ്ച 24 മണിക്കൂര്‍ ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നിവ കൂടി വര്‍ജ്ജിച്ച് മനസ്സിനെ ആത്മീയമായി കൂടുതല്‍ ഏകാഗ്രമാക്കണമെന്നും څസൈബര്‍ അഡിക്റ്റായچവര്‍ക്ക് ആത്മനിയന്ത്രണമുളളവരാകാനുളള അവസരമായി സൈബര്‍ ഫാസ്റ്റിനെ കരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് 24 വൈകിട്ട് ആറുമണിമുതല്‍ 25 വൈകിട്ട് 6 മണിവരെയായിരിക്കും ഈ സൈബര്‍ ഉപവാസം. ഈ വര്‍ഷം ദുഃഖവെളളിയും വിശുദ്ധ മാതാവിന്‍റെ വചനിപ്പു പെരുന്നാളും ഒരുമിച്ച് വരുന്നതിനാല്‍ ക്രിസ്തീയ ലോകത്തിന് വളരെ പ്രാധാന്യമുളള ദിനമാണ് മാര്‍ച്ച് 25.