പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ സുവിശേഷയോഗം ആരംഭിച്ചു

ക്രിസ്തുവിന് വേണ്ടി സാക്ഷ്യപെടുവനും, പുനരുത്വാനത്തി ലുടെ ശക്തിപെടുവാനും നമുക്ക് കഴിയണം -.ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് 

3 1
കുന്നംകുളം: പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ വെള്ളിയാഴ്ച സുവിശേഷയോഗം ആരംഭിച്ചു . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത യോഗം ഉത്ഘാടനം ചെയ്തു . ക്രിസ്തുവിന് വേണ്ടി സാക്ഷ്യപെടുവനും, പുനരുത്വാനത്തി ലുടെ ശക്തിപെടുവാനും നമുക്ക് കഴിയണം എന്ന് തന്റെ പ്രസംഗത്തിൽ അഭിവന്ദ്യ തിരുമേനി പറഞ്ഞു ..ഫാ.അലക്സ്‌ മാത്യു നിലമ്പൂർ വചനശുശ്രുഷ നടത്തി. .ഫാ ഡോ സണ്ണി ചാക്കോ ആമുഖസന്ദേശം നൽകി . ശനി ,ഞായർ ദിവസങ്ങളിൽ സന്ധ്യക്ക് 6 ന് നമസ്കാരവും ,6.45 ന് ഗാനശുശ്രുഷയും , 7.15 ന് വചനശുശ്രുഷയും ഉണ്ടായിരിക്കും , ഫാ.അനീഷ്‌ തോമസ് കല്ലുപാറ, ഫാ.കുരിയൻ മാത്യു അയിരുർ എന്നിവർ വചനശുശ്രുഷ നടത്തുന്നതായിരിക്കും