പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കുന്നു.
പഴഞ്ഞി പളളി കത്തീ്ഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ഹാശാആഴ്ച ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. 24-ാം തീയതി വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. സഭയിലെ വന്ദ്യ റമ്പാന്‍മാരും വൈദീക ശ്രേഷ്ഠരും സഹകാര്‍മ്മികരായി പങ്കെടുക്കും. 24 വ്യാഴാഴ്ച്ച വെളുപ്പിന് 2.30 മണിക്ക് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം തുടര്‍ന്ന് വി. കുര്‍ബ്ബാന. ഉച്ചക്ക് 2.30 ന് കാല്‍കഴുകല്‍ ശുശ്രൂഷ തുടര്‍ന്ന് പെസഹാ ഊട്ട്. 25ന് ദു;ഖ വെളളിയാഴ്ച രാവിലെ 5 മണിക്ക് നമസ്കാരം തുടര്‍ന്ന് വചനിപ്പ് പെരുന്നാളിന്‍റെ ശുശ്രൂഷകള്‍. 8.30 ന് ദു;ഖ വെളളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും. ശനിയാഴ്ച്ച രാവിലെ 10.30 ന് നമസ്കാരം തുടര്‍ന്ന് വി. കുര്‍ബ്ബാന. 27 ന് ഈസ്റ്റര്‍ ദിനത്തില്‍ വെളുപ്പിന് 2.30 മണിക്ക് രാത്രി നമസ്കാരം, തുടര്‍ന്ന് ഉയിര്‍പ്പിന്‍റെ ശുശ്രൂഷകള്‍, വി. കുര്‍ബ്ബാന നടക്കും.