സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍

 H.G. Dr. Zachariah Mar Theophilus (Malabar)

 മനാമ: ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന സമയത്ത് ഏല്‍ക്കേണ്ടിവന്ന കുരിശു മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും, ലോകമെങ്ങും ആചരിക്കപ്പെടുന്ന ഈ വേളയില്‍ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലും ഹാശാ ആഴ്ച്ച ശുശ്രൂഷകളുടെഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യഡോ. സെക്കറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും ഇടവകവികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹവികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്എന്നിവരുടെ സഹ കാര്‍മികത്വത്തിലും ആണ്‌ ശുശ്രൂഷകള്‍ നടക്കുന്നത്.

  വിശുദ്ധ 50 നോമ്പിന്റെ നാല്‍പ്പതാം ദിവസവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്ക ദിനവുംകത്തീഡ്രലില്‍ വെച്ച് 18 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയോട് കൂടി നടക്കും. 19 ശനിയാഴ്ച്ചരാവിലെ 6 മണി മുതല്‍ കത്തീഡ്രലില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 6 മുതല്‍ ബഹറിന്‍ കേരളാസമാജത്തില്‍ വെച്ച് സന്ധ്യ നമസക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ ഓശാന പെരുന്നാളിന്റെശുശ്രൂഷകളും നടക്കും. 20,21,22 ദിവസങ്ങളില്‍ യാമ പ്രാര്‍ത്ഥനകളും, വൈകിട്ട് 7 മണിക്ക്സന്ധ്യനമസ്ക്കാരത്തെ തുടര്‍ന്ന്‍ ധ്യാന പ്രസ്ംഗങ്ങളും ഉണ്ടാകും. 23 ബുധനാഴ്ച്ച ബഹറിന്‍ കേരളാസമാജത്തില്‍ വെച്ച് വൈകിട്ട് 6 മണി മുതല്‍ സന്ധ്യ നമസക്കാരവും തുടര്‍ന്ന്‍ പെസഹാ പെരുന്നാളിന്റെശുശ്രൂഷകളും നടക്കും. 24 വ്യാഴാഴ്ച്ച പള്ളിയില്‍ വെച്ച് വൈകിട്ട് 6 മണി മുതല്‍ വിശുദ്ധദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.

  25 വെള്ളിയാഴ്ച്ച രാവിലെ 7:00 മണി മുതല്‍ ഉച്ചയ്ക്ക് 2:00 മണി വരെ സിഞ്ച് അല്‍ അഹലി ക്ലബ്ബ്ആഡിറ്റോറിയത്തില്‍ വെച്ച് ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷയും കുരിശ് കുമ്പിടീലും നടക്കും. തുടര്‍ന്ന്‍പള്ളിയില്‍ 6 മണിയ്ക്ക് സന്ധ്യ നമസ്ക്കാരവും സങ്കീര്‍ത്തന വായനയും നടക്കും. 26 ശനിയാഴ്ച്ച രാവിലെ6 മണിക്ക് പള്ളിയില്‍ പ്രഭാത സമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും, വൈകിട്ട് 6 മണി മുതല്‍ ബഹറിന്‍കേരളാ സമാജത്തില്‍ വെച്ച് സന്ധ്യ നമസ്ക്കാരവും ഉയര്‍പ്പ് പെരുന്നാളിന്റെ (ഈസ്റ്റര്‍) ശുശ്രൂഷയുംനടക്കും. ഈ വര്‍ഷത്തെ കഷ്ടാനുഭവാഴ്ച്ച ശുശ്രൂഷകളുടെ അനുഗ്രഹകരമായ നടത്തിപ്പിനായിവിപുലമായ ഒരു കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ടന്നും ഏവരും വന്ന്‍ ആരാധനയില്‍ പങ്കെടുത്ത് അനുഗ്രഹംപ്രാപിക്കണമെന്നും കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.