നാളെ സഭാദിനമായി ആചരിക്കുന്നു

catholicate_emblem

മലങ്കര ഓര്‍ത്തഡോക്സ് സഭ നാളെ (മാര്‍ച്ച് 13) സഭാദിനം ആചരിക്കും. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പളളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കാ ദിനാചരണത്തിന്‍റെ സഭാ തല ഉദ്ഘാടനം നിര്‍വ്വഹിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിനപ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരുടെ ഉന്നമനത്തിനും വൈദീകരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമായുളള കാതോലിക്കാ ദിന പിരിവ് ശേഖരണം എന്നിവ നടക്കും.