ഫാ. അജി കെ. തോമസിന്‌ സ്വീകരണം നൽകി

Fr. Aji K. Thomas - Arrival '16

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ യുവവൈദീകനും അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. അജി കെ. തോമസ്‌ കുവൈറ്റിൽ എത്തിച്ചേർന്നു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോട നുബന്ധിച്ച്‌ നടത്തുന്ന കൺവൻഷനും, ധ്യാനയോഗത്തിനും നേതൃത്വം നല്കുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്‌, ഇടവക സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ ഭാരവാഹികൾ എന്നിവർ ചേർന്ന്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി.

പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 14, 15, 16 തീയതികളിൽ വൈകിട്ട്‌ 7.00 മുതൽ അബ്ബാസിയ അൽഫോൺസാ ഹാളിൽ വെച്ച്‌ കൺവൻഷനും, 17-നു വൈകിട്ട്‌ 7.00 മുതൽ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്‌ ധ്യാനയോഗവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ 99753802 / 65646200 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.