സാറാമ്മ തോമസ്‌ (78 വയസ്സ്‌) നിര്യാതയായി

4378a3a0-0b40-4f84-a239-26b2f2e48a2b

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക വികാരി ഫാ. രാജു തോമസിന്റെ വന്ദ്യമാതാവ്‌ സാറാമ്മ തോമസ്‌ (78 വയസ്സ്‌) നിര്യാതയായി. കറ്റാനം കൈതവന പടീറ്റതിൽ കുടുംബാംഗമാണ്‌. നിര്യാണത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ കോമൺ കൗൺസിലിനെ പ്രതിനിധികരിച്ച്‌, എക്സിക്യൂട്ടിവ്‌ അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, സെക്രട്ടറി റോയ്‌ യോഹന്നാൻ, കുവൈറ്റ്‌ സിറ്റി മാർത്തോമ ചർച്ചിനെ പ്രതിനിധീകരിച്ച്‌ റവ. സാം ടി. കോശി, സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ പഴയപള്ളി വികാരി ഫാ. കുര്യൻ ജോൺ, സെന്റ്‌ ബാസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ്‌ സ്റ്റീഫെൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. സഞ്ചൂ ജോൺ, മഹാഇടവക സഹവികാരി ഫാ. റെജി സി. വർഗീസ്‌, ട്രസ്റ്റി ജോൺ പി. ജോസഫ്‌, സെക്രട്ടറി ജോജി പി. ജോൺ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്ക്കാരം മാർച്ച്‌ 7-ന്‌, തിങ്കളാഴ്ച്ച 3 മണിക്ക് കറ്റാനം സെന്റ്‌ സ്റ്റീഫെൻസ്‌ ഓർത്തഡോക്സ്‌ ചർച്ചിൽ വെച്ച്‌ നടക്കും. ശുശ്രൂഷകൾക്ക്‌ മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.