പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ് മൃതി അനുസ്മരണ സെമിനാർ

IMG_0086 (1) IMG_0052

ദോഹ മലങ്കര ഓർത്തഡോക്സ്‌ ചർച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ് മൃതിഅനുസ്മരണ സെമിനാർ നടത്തി. കോലേൻചേരി മെഡിക്കൽ കോളേജ് അസിസ്റ്റന്റ്‌ ചാപ്ലയിൻ റവ.ഫാ .വിവേക് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.

വികാരി ഫാ.ബഞ്ചമിൻ.എസ്.ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ അസി.വികാരി ഫാ.സന്തോഷ് വർഗീസ്,ഫാ.ജോർജ്  എബ്രഹാം , ഇടവക ട്രസ്റ്റി കോശി ജേക്കബ്, സെക്രട്ടറി ജനീവ് ജോബ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോസഫ്, സെക്രട്ടറി ബിലാഷ് ബഹന്നാൻ, ജോ. സെക്രട്ടറി അനീഷ് ജോൺ തോമസ്, ബിജു ശാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.. സെമിനാറിനോടനുബദ്ധിച്ച് യുവജനപ്രസ്ഥാനം തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.സ്നേവിരുന്നും ഉണ്ടായിരുന്നു.