കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അനുഗ്രഹീത വേദശാസ്ത്ര പണ്ഡിതനും, കോട്ടയം തിയോളജിക്കൽ സെമിനാരി, സെന്റ്. എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിട്യൂട്ട് അദ്ധ്യാപകനും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി റിസേർച്ച് ഗൈഡും, പുരോഹിതൻ മാസികയുടെ അസോസിയേറ്റ് എഡിറ്ററും, സെമിനാരി രജിസ്ട്രാറുമായ ഫാ. ഡോ. ബേബി വർഗ്ഗീസ് കുവൈറ്റിൽ എത്തിച്ചേർന്നു.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25നു വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 വരെ അബ്ബാസിയ സെന്റ്. ജോർജ്ജ് ചാപ്പലിൽ വെച്ച്, കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകാംഗങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന ഏകദിന സമ്മേളനത്തിന് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്, മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, യുവജനപ്രസ്ഥാന ഭാരവാഹികൾ എന്നിവർ ചേർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ് നൽകി.
റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 60069715 / 99853901 എന്നീ നമ്പരു കളിൽ ബന്ധപ്പെടാവുന്നതാണ്.