മാധവശേരി യുവജന പ്രസ്ഥാനം പരീക്ഷ മാര്‍ഗ്ഗ നിര്‍ദേശ ക്ലാസ് സംഘടിപ്പിച്ചു

2016-02-21_17.46.57

പുത്തൂര്‍ : മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ഞായറാഴ്ച  ഉച്ചക്ക് 2 മണിക്ക് പരീക്ഷ മാര്‍ഗ്ഗ നിര്‍ദേശ ക്ലാസ് സങ്ങടിപ്പിച്ചു. പത്തനതിട്ട കാതോലികേറ്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ്‌ ജോണ്‍ നേതൃത്വം നല്‍കിയ ക്ലാസിനു ഇരുന്നുറോളം കുട്ടികളും , മാതാപിതാക്കളും  പങ്കെടുത്തു.

പരീക്ഷ  സമയത്ത് കുട്ടികളുടെ മാനസിക പ്രശ്നങ്ങളും പ്രശ്ന പരിഹാരത്തിന് മാതാപിതാക്കളുടെ പങ്കും എന്ന വിഷയത്തില്‍ വളരെ വ്യക്തമായ രീതിയില്‍ ഉദാഹരണ സഹിതം അവതരിപ്പിച്ചത് രക്ഷിതാക്കള്‍ക്ക്  വളരെയധികം പ്രയോജനകരമായി. തങ്ങളുടെ ചെറിയ അശ്രദ്ധ പോലും കുട്ടികളുടെ മനസ്സില്ലുണ്ടാക്കുന്ന മുറിവുകള്‍ എത്രത്തോളം വലുതാണ്‌ എന്ന്‍  തിരിച്ചറിയുവാന്‍ ഡോ. ജേക്കബ്‌ ജോണിന്‍റെ  ക്ലാസ്സ്‌ രക്ഷിതാക്കളെ  സഹായിച്ചു. പരീക്ഷ ഭയം മാറ്റിയെടുത്തു  ദൈവ ഭയത്തില്‍ ആയിരിക്കുവാന്‍ കുട്ടികളെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.