കുവൈറ്റ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ ഏകദിന സമ്മേളനം

Flyer final

കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകാംഗങ്ങൾക്കായി ഒരു ഏകദിന സമ്മേളനം 2016 ഫെബ്രുവരി മാസം രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ   അബ്ബാസിയ സെന്റ്. ജോർജ്ജ്    ചാപ്പലിൽ വെച്ച്  നടത്തപ്പെടുന്നു. 

 
“ഞാനാകുന്നു നിങ്ങളെ തിരഞ്ഞെടുത്തത്” (യോഹ 15.16) എന്നുള്ള ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അനുഗ്രഹീത വേദശാസ്ത്ര  പണ്ഡിതനും,  കോട്ടയം തിയോളജിക്കൽ സെമിനാരി,  സെന്റ്. എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിട്യൂട്ട്  (SEERI) അദ്ധ്യാപകനും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിസേർച്ച് ഗൈഡ് , പുരോഹിതൻ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, FFRRC- യുടെയും, സെമിനാരിയുടെയും രജിസ്ട്രറുമായ റവ. ഫാ. ഡോ. ബേബി വർഗ്ഗീസ് മുഖ്യ പ്രഭാഷകൻ ആയിരിക്കും.