യൂത്ത് ആൻഡ് ഫാമിലി കോൺഫ്രെൻസ് കിക്ക് ഓഫ്‌

st.thomas1

ഹൂസ്റ്റൺ:- സതേൺ റീജിയണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ കിക്ക് ഓഫ്‌

സ്റ്റാഫോർഡ്  സെൻറ് തോമസ്സ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ വന്ദ്യ.വെ.റവ. ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ എപ്പിസ്കോപ്പ ആദ്യറെജിസ്ട്രേഷൻ സ്വീകരിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. കോൺഫ്രൻസ് ടെപ്യുടി ഡയറക്ടർ റവ. ഫാ. ജോയൽ മാത്യു, ചാർളിപടനിലം(കൌൺസിൽ മെമ്പർ), ബേബി തോമസ്സ് (അസംബ്ലി മെമ്പർ) എന്നിവർ കോൺഫ്രൻസിൻറെ വിശദാംശങ്ങൾ വിശദീകരിച്ചു.

ജൂൺ 29 മുതൽ ജൂലൈ 2 വരെ ഓസ്റ്റിൻ ഹൈലാൻഡ് ലേക്ക് ആൻഡ് കോൺഫ്രൻസ

ൽ നടക്കുന്ന കോൺഫ്രൻസ് അഭി. അലകസിയോസ് മാർയൂസബിയോസ്സ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ഹ്യുമൻ റിസോർസ് ടെപ്യുടി സെക്രടറി റവ. ഫാ.പി.എ.ഫിലിപ്പ് മുഖ്യ പ്രസംഗകൻ ആയിരിക്കും.

 

വാർത്ത: ചാർളി വർഗ്ഗീസ്സ് .