” ബി കോണ്ഫഡന്റ്” കൗണ്‍സിലിഗ് ക്ലാസ്സ് സെന്റ് മേരീസ് കത്തീഡ്രലില് നടത്തി

 baharin

 മനാമ: ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്വത്തില് പരീക്ഷയ്ക്ക്തയ്യാറെടുക്കുന്ന 6 ക്ലാസ്സ് മുതല് 12 ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികള്ക്ക് വേണ്ടി ” ബി കോണ്ഫഡന്റ്” എന്ന പേരില്ഒരു കൗണ്‍സിലിഗ് ക്ലാസ്സ് നടത്തി. കുട്ടികള്ക്ക് പരീക്ഷ പേടിയും മാനസിക സംഘര്ഷങ്ങളും ഒഴിവാക്കിദൈവത്തില് ആശ്രയിച്ച് പരീക്ഷയില് ഉയര്ന്ന വിജയം കരസ്ഥമാക്കുവാന് വേണ്ടിയാണ് ഇങ്ങനെ ഒരു ക്ലാസ്സ്നടത്തിയത് എന്ന് ഇടവക വികാരി റവ. ഫാദര് വര്ഗ്ഗീസ് യോഹന്നാന് വട്ടപറമ്പില്, സഹ വികാരി റവ. ഫാദര്എം. ബി. ജോര്ജ്ജ് എന്നിവര് അറിയിച്ചു.

 2016 ഫെബ്രുവരി 2 വ്യാഴാഴ്ച്ച വൈകിട്ട് 7:00 മണി മുതല് കത്തീഡ്രലില് വെച്ച നടത്തിയ ക്ലാസ്സിന്റെ ഒന്നാ ഭാഗംബഹറിന് ഏഷ്യന് സ്കൂളിന്റെ പ്രിസിപ്പള് ശ്രീമതി മോളി മാമന് ആണ് നടത്തിയത്.  പരീക്ഷ പേടിയില് നിന്നഒഴിവാകുവാന് ഉള്ള ചില നുറുങ്ങ് വിദ്യകള് കുട്ടികള്ക്ക് ഏറെ പ്രയോജനപ്പെട്ടു. ക്ലാസ്സിന്റെ രണ്ടാം ഭാഗംമൈസൂര് മഹാരാജാസ് കോളേജിന്റെ മുന് കെമസ്ട്രി ഹെഡ് ഓഫ് ഡിപ്പാര്ട്ട്മെന്റ് ആയിരുന്ന ശ്രീമതി കവിതകെ. ആണ് കൈകാര്യം ചെയ്തത്. പങ്കെടുത്ത ഇരുന്നൂറോളം കുട്ടികളും ആത്മസംത

യപ്യതിയോട്കൂടിയാണ്മടങ്ങിയത്. ഈ പരിപാടികള്ക്ക് ഇടവക് സെകട്ടറി റെഞ്ചി മാത്യു സ്വാഗതവും ട്രസ്റ്റി ജോര്ജ്ജ് മാത്യു നന്ദിയുംഅറിയിച്ചു. ക്ലാസ്സുകള്ക്ക് നേത്യത്വം നല്കിയ രണ്ട് വെക്തികള്ക്കും ഇടവകയുടെ ഉപഹാരം നല്കുകയുംചെയ്തു.